
Web Desk
കൊല്ലം ചവറയിൽ വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചവറയില്‍ 84 കാരിയായ ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ ക്രൂരമായി മര്‍ദിച്ചത്. തടസം പിടിക്കാന്‍ എത്തിയ സഹോദരന്‍ ബാബുവിനെയും ഇയാള്‍ മര്‍ദിച്ചു. ഇതിനിടെ മകനെതിരെ പരാതിയില്ലെന്ന് അമ്മ ഓമന പറഞ്ഞു. തന്നെ മകന്‍ തള്ളിത്താഴെയിട്ടു, ഒരു തവണ മര്‍ദിച്ചു. മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഓമന പ്രതികരിച്ചു. തനിക്ക് സംരക്ഷണം നല്‍കുന്നത് മകനാണെന്നും അമ്മ പറഞ്ഞു.