
Web Desk
വിവര സാങ്കേതിക വിദ്യകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളത്തിലെ കേബിൾ ടിവി ഓപ്പറേറ്റർമാർ വലിയ പങ്ക വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .നാടിൻ്റെ പൊതുവായ നന്മമുൻ നിർത്തി പ്രവർത്തിക്കുന്നതിൽ കേബിൾ ടിവി ഓപ്പറേറ്റർമാർ മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും കോവിഡ് കാലത്ത് ഏറെ പ്രതിസന്ധിയിലായ വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ കഴിഞ്ഞത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരവിനിമയ രംഗത്തേക്ക് കൂടുതൽ വിദേശ കുത്തകകൾ കൂടി കടന്നു വരുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ ജാഗ്രതയോടെ യുളള ഇടപെടൽ ആവശ്യമാണെന്നും , സംസ്ഥാനത്ത് സൗജന്യ ഇൻ്റർനെറ്റ് നൽകുന്ന കെ- ഫോൺ പദ്ധതിയിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം വൈറ്റിലയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് അബുബക്കർ സിദ്ദീഖ് അധ്യക്ഷനായിരുന്നു.വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി.കൊച്ചി മേയർ എം അനിൽകുമാർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ സി.ആർ സുധീർ സ്വാഗതവും ബിനു ശിവദാസ് നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.വി രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ പി.എസ് സിബി സാമ്പത്തിക റിപ്പോർട്ടും കെ വിജയകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നുള്ള 260 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.