
Web Desk
പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. ഓരോ ജില്ലയിലും റോഡ് നിർമാണ പ്രവൃത്തി പരിശോധനക്ക് ഒരു ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ഉദ്യോഗസ്ഥർ ഇല്ലെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് പരാതി പറയാനും പരാതിയുടെ തൽസ്ഥിതി അറിയിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തും. റോഡ് അറ്റകുറ്റപ്പണിക്ക് നൽകുന്ന തുക കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. ക്രമക്കേട് കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും. റോഡിന്റെ ഗുണമേന്മ പരിശോധിക്കാൻ മൂന്ന് മേഖലകളിലും മൊബൈൽ ലാബ് സ്ഥാപിക്കുമെന്നും ഇതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പുതിയ വാഹനം വാങ്ങുമെന്നും മന്ത്രി പറഞ്ഞു.