പിഎസ് സി ഡിഗ്രി ലെവൽ പരീക്ഷ സൗജന്യ പരിശീലനം

Web Desk

പി എസ് സി നടത്തുന്ന ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ എംപ്ലോയിമെന്റ് എക്സിക്യൂട്ടീവ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുമ്പ് പേര്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന 50 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2376179 എന്ന നമ്പറില്‍ ബന്ധപ്പെടുക.

error: Content is protected !!