
Web Desk
സ്റ്റൗവിൽ നിന്നു പുറത്തെത്തിയ വാതകം ശ്വസിച്ചു യുവതിയും 4 മക്കളും മരിച്ചു. ശാഹ്ദരയിലെ സീമാപുരിയിലാണ് അതിദാരുണ സംഭവം. മോഹിത് കല്ല എന്ന നിർമാണ തൊഴിലാളിയുടെ ഭാര്യ രാധയും (30) രണ്ട് ആൺകുട്ടികളും പെൺകുട്ടികളുമാണ് അപകടത്തിൽ മരിച്ചത്. അമർപാൽ സിങ് എന്നയാളുടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലായിരുന്നു കുടുംബം വാടകയ്ക്കു താമസിച്ചിരുന്നത്.
യുവതിയെയും കുട്ടികളെയും അബോധാവസ്ഥയിൽ കണ്ട വിവരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 1.30നാണു പൊലീസിനു ലഭിച്ചത്. ഉടൻ പൊലീസ് സംഘം സ്ഥലത്തെത്തി നാലു പേരെയും ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്ത തണുപ്പിനെ നേരിടാൻ സ്റ്റൗ കത്തിച്ച് മുറിക്കുള്ളിൽ വച്ചിരുന്നുവെന്നും ഇതിൽ നിന്നുള്ള വാതകം ശ്വസിച്ചതാണു മരണകാരണമെന്നുമാണു പ്രാഥമിക നിഗമനം. ഇടുങ്ങിയ മുറിയിൽ വായുസഞ്ചാരത്തിനുള്ള മാർഗവുമുണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ കാരണം വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.