
Web Desk
കൊല്ലം മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി നടന്ന സംഭവം ചൊവ്വാഴ്ച്ച രാത്രി വൈകിയാണ് നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.