രാമനാട്ടുകരയിൽ കാട്ടുപന്നി കാറിലിടിച്ച് അപകടം; ഒരാൾ മരിച്ചു

Web Desk

രാമനാട്ടുകര ബൈപാസിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച പിക്കപ്പ് വാൻ എതിരെ വന്ന ഒമ്നി വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. വാനിൽ സഞ്ചരിച്ചിരുന്ന ചേളന്നൂർ ചിറ്റടിപ്പുരയിൽ സിദ്ദീഖ് (38) ആണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ചേളന്നൂർ സ്വദേശി സന്നാഫ് (39) മുരിക്കര അനൂപ്, കക്കോടി പ്രമോദ് (21) എന്നിവർ ചികിൽസലാണ്. ഒരാളുടെ നില ഗുരുതരമാണ്. പുലർച്ചെ തൊണ്ടയാട് ഹൈലൈറ്റ് മാളിനു മുൻവശത്താണ് അപകടം. ബൈപാസിൽ നന്ന് നഗരത്തിലേക്കു കടക്കുന്ന ഭാഗത്ത് ഏറെ വാഹന സഞ്ചാരമുള്ള പ്രദേശത്താണ് സംഭവം. കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാനിനു മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. വെട്ടിച്ചപ്പോഴാണ് ഒമ്നി വാനിൽ ഇടിച്ചത്. സോളർ പാനൽ സ്ഥാപിക്കുന്ന ജോലികൾക്കായി തൃശൂരിലേക്കു പോയിരുന്നവരാണ് വാനിൽ ഉണ്ടായിരുന്നത്.

error: Content is protected !!