ഓട്ടോ– ടാക്സി പണിമുടക്ക് പിൻവലിച്ചു; ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി

Web Desk

ബുധനാഴ്ച രാത്രി മുതൽ തുടങ്ങാനിരുന്ന ഓട്ടോ– ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി തൊഴിലാളി യൂണിയൻ നേതാക്കൾ ചർച്ച നടത്തി. നിരക്ക് കൂട്ടണമെന്ന ആവശ്യം ന്യായമെന്ന് മന്ത്രി ആന്റണി രാജു ചർച്ചയ്ക്കു ശേഷം പ്രതികരിച്ചു.
ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. 5 രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യം സമരക്കാർ ഉന്നയിച്ചു. ഇന്ധന വിലയ്‌ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാല്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണു തൊഴിലാളികളുടെ യൂണിയനുകൾ ആവശ്യം ഉന്നയിച്ചത്.

യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിക്കു ചുമതല നൽകി. ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. ടാക്‌സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഇതിന് മുൻപു 2018 ഡിസംബറിലാണു സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് ഏറ്റവുമൊടുവില്‍ കൂട്ടിയത്.

error: Content is protected !!