
Web Desk
വെഞ്ഞാറമൂട് നിന്ന് കാണാതായ മൂന്നു ആൺകുട്ടികളെയും കണ്ടെത്തി. വീട്ടിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള കാട്ടിൽ നിന്നാണ് കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ 9 മണി മുതലാണ് 11, 13,14 വയസുള്ള കുട്ടികളെ കാണാതായത്. മൂവരും അടുത്തടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളുമാണ്. രാത്രിയോടെയാണ് വെഞ്ഞാറമൂട് പൊലീസിന് പരാതി ലഭിക്കുന്നത്. പരിസരത്ത് ഇവരെ കണ്ടതായി ചില സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പൊലീസ് അവിടങ്ങളിലെത്തി പരിശോധിച്ചിരുന്നു. എന്നാൽ അവരെ കണ്ടെത്താനായില്ല. കാണാതായവരിൽ ഒരു കുട്ടി നേരത്തെയും വീടുവിട്ടു പോയതായി പറയുന്നുണ്ട്. മറ്റൊരു കുട്ടി വീട്ടിലെ കുടുക്ക പൊട്ടിച്ച് 4000 രൂപയും എടുത്താണ് പോയത്.