കോളജിനു മുൻപിൽ അമിതവേഗത്തിൽ വന്ന വാഹനമിടിച്ച് വിദ്യാർഥിനിക്കു പരുക്ക്

Web Desk

വർക്കല എസ്എൻ കോളജിനു മുൻപിൽ വിദ്യാർഥി അമിതവേഗത്തിൽ ഓടിച്ച് വന്ന വാഹനമിടിച്ച് വിദ്യാർഥിനിക്കു പരുക്ക്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവമെന്നാണു റിപ്പോര്‍ട്ട്. രാവിലെ 10 മണിയോടെയാണ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ ആൺകുട്ടി ഓടിച്ചുവന്ന കാർ നിയന്ത്രണം തെറ്റി കോളജ് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചത്. പിന്നീട് ഓട്ടോറിക്ഷ ഉൾപ്പെടെ നാലോളം വാഹനങ്ങളിൽ ഇടിച്ചു. പരുക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമല്ല.

error: Content is protected !!