
Web Desk
എല്‍ജെഡി വിട്ട ഷേയ്ക്ക് പി ഹാരിസ് സിപിഐഎമ്മിലേക്ക്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച്ച പുരോഗമിക്കുകയാണ്. കോടിയേരിയുടെ ഫ്ലാറ്റില്‍ എത്തിയാണ് കൂടിക്കാഴ്ച. നിലവിലെ സാഹചര്യങ്ങള്‍ കോടിയേരിയെ ബോധ്യപ്പെടുത്തി. എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു ഷേയ്ക്ക് പി ഹാരിസിന്റെ രാജി.