കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി

Web Desk

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് തുടർച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. ശനിയാഴ്ച പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശി മെടുവിൽ വീട്ടിൽ മനാസിൽ നിന്നാണ് 36.23 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് ഓഫിസർമാർ പിടികൂടിയത്. 740ഗ്രാം സ്വർണ മിശ്രിതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. തുടർ അന്വേഷണം ആരംഭിച്ചു.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, എൻ.സി.പ്രശാന്ത്, ജ്യോതി ലക്ഷ്മി തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വെള്ളിയാഴ്ച അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 51ലക്ഷം രൂപയുടെ സ്വർണവും വ്യഴാഴ്ച ഷാർജയിൽ നിന്നെത്തിയ 2 യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു.

error: Content is protected !!