സംസ്ഥാനത്ത് ഇനി വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

Web Desk

സംസ്ഥാനത്ത് ഇനിയുംlകോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാതിരുന്നത് ഇപ്പോള്‍ 1707 പേരായി കുറഞ്ഞു. വാക്‌സിനെടുക്കാത്ത അധ്യാപക-അധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തില്‍ വാക്‌സിന്‍ എടുക്കാതിരുന്നത്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയുണ്ടായി. കൂടൂതല്‍ പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായി. 1707 പേര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കൻഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിയില്‍ 229 അധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ട്.

error: Content is protected !!