
Local News
സിപിഐ എം തിരുവമ്പാടി ഏരിയാ സമ്മേളനത്തിന് ബുധനാഴ്ച കോടഞ്ചേരി ജോസ് വർഗീസ് നഗറിൽ തുടക്കമാ വും. രാവിലെ മൈക്കാവിലെ രക്തസാ ക്ഷി ജോബി ആൻഡ്രൂസിൻ്റെ ബലി കുടീരത്തിൽ നിന്നും ലിൻ്റോ ജോസഫ് എംഎൽഎയുടെയും പുലിക്കയത്തെ രക്ത സാക്ഷി മോഹനൻ്റെ വീട്ടിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫിൻ്റേയും നേതൃത്വത്തിൽ അത്ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖാ റാലി പുറപ്പെട്ട് എട്ടരയോടെ സമ്മേന നഗരിയിൽ എത്തി ദീപശിഖ തെളിയിക്കും.
ഏരിയാ കമ്മിറ്റിയംഗം വി കെ പീതാംബരൻ പതാക ഉയർത്തും സംസ്ഥാന കമ്മറ്റി അംഗം എ പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 15 ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 140 പ്രതിനിധി കളും 21 ഏരികമ്മറ്റി അംഗങ്ങളും സംസ്ഥാന – ജില്ലാ നേതാക്കളുമടക്കം 170 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സം സ്ഥാന കമ്മറ്റി അംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ്, ടി പി ദാസൻ, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടു ക്കും. സമ്മേളനം വ്യാഴാഴ്ച വൈകിട്ട് സമാപിക്കും. വൈകിട്ട് നാലിന് സമാപന പൊതു സമ്മേളനം “പുന്ന കൊമ്പിൽ വർഗീസ് നഗറി “ൽ പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.സംസ്ഥാന – ജില്ലാ നേതാക്കൾ സംസാരിക്കും.
2004ൽ തിരുവമ്പാടി ഏരിയ നില വിൽ വന്ന ശേഷം മലയോര കുടിയേറ്റ മേഖലയിൽ വൻ മുന്നേറ്റമാണ് സി പി ഐ എമ്മിനും ഇടതുപക്ഷത്തി നുമു ണ്ടായതെന്ന് ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ പറഞ്ഞു. പാർട്ടി അംഗ ങ്ങളുടേയും ഘടകങ്ങളുടെ എണ്ണ ത്തിൽ വലിയ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ പി ചാക്കോച്ചൻ, കൺവീനർ ഷിജി ആൻറണി, ലോക്കൽ സെക്രട്ടറിമായ രഞ്ജിത്ത് ജോസ്, പുഷ്പ സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.