അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനം സംഘടിപ്പിച്ചു

Local News

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അനുമോദനവും തൊഴിലാളികൾക്കുള്ള ഇ ശ്രം രജിസ്ട്രേഷനും മുക്കം
ഹൈവേ റെസിഡൻസി ഓഡിറ്റോറിയത്തിൽ നടന്നു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മൂന്നു വയസ്സിൽ നീന്തലിൽ വിസ്മയം തീർത്ത റന ഫാത്തിമക്കും എന്റെ മുക്കം സന്നദ്ധസേനക്കും ഷോക്കേറ്റ് വ്യക്തിയെ രക്ഷിച്ച ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാദർ കൊടിയത്തൂർ, കാരിക്കേച്ചർ ഇൽ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ റോഷ്നക്കും, എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ അൽക്ക മെമ്പർമാരുടെ മക്കൾക്കും സ്നേഹോപഹാരം അൽക്കാ കോഴിക്കോട് ജില്ല പ്രസിഡന്റ് എംടി അസ്ലം നിർവഹിച്ചു. 2021 2024 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റസാഖ് പാഴൂർ പ്രസിഡണ്ടായും മജീദ് പന്നിക്കോട് ജനറൽ സെക്രട്ടറിയായും സുഭാഷിനെ ഏരിയ ട്രഷററായും തിരഞ്ഞെടുത്തു. ചടങ്ങിൽ എംകെ മമ്മദ്, മജീദ് പന്നിക്കോട്, റസാഖ് പാഴൂർ, നസീർ കട്ടാങ്ങൽ എന്നിവർ സംസാരിച്ചു.

error: Content is protected !!