മരക്കാര്‍; മഞ്ജു വാര്യരുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് സൈന

Web Desk

മരക്കാര്‍ റിലീസിന് ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്ന സൈനയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.മഞ്ജുവാര്യരും ഈ ചിത്രം പങ്കു വെച്ചിട്ടുണ്ട്. ‘ഈ ദൃശ്യമാമാങ്കത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം,’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.മരക്കാറില്‍ സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിലീസിനാണ് മരക്കാര്‍ തയ്യാറെടുക്കുന്നത്. അറുപതോളം രാജ്യങ്ങളില്‍ വേള്‍ഡ് വൈഡ് റിലീസിനൊപ്പം ഇറ്റലി, പോളണ്ട്, അര്‍മേനിയ, സൗദി തുടങ്ങി നിരവധി രാജ്യങ്ങളിലും ഫാന്‍സ് ഷോയും ചിത്രത്തിനുണ്ട്. 850ലധികം ഫാന്‍സ് ഷോയാണ് കേരളത്തില്‍ മാത്രം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി തിയേറ്ററുകളിലെ ഫസ്റ്റ് ഡേ ടിക്കറ്റുകളും ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റുതീര്‍ന്നിരുന്നു.

error: Content is protected !!