‘കാവല്‍’ ടീസര്‍ പുറത്ത്

Entertainment Desk

സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ‘കാവല്‍’. നവംബര്‍ 25ന് തിയേറ്ററുകളിലെത്തും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിപ്പോള്‍. യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. സുരേഷ് ഗോപിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സസ്‌പെന്‍സ് തന്നുകൊണ്ടാണ് അവസാനിക്കുന്നത്. സുരേഷ് ഗോപിയുടെ ആക്ഷന്‍ സിനിമകളുടെ തിരിച്ചുവരവുകൂടെയാവും ഈ ചിത്രമെന്ന് ടീസര്‍ സൂചന നല്‍കുന്നുണ്ട്.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമയാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.ഒ.ടി.ടിയില്‍ നിന്ന് നിരവധി ഓഫറുകള്‍ വന്നിരുന്നെന്നും, എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളെന്ന് തീരുമാനിക്കുകയായിരുന്നെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

error: Content is protected !!