
Web Desk
പാലോട് പെരിങ്ങമലയിൽ യുവതിയെ കുത്തികൊന്നു. പെരിങ്ങമല പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ റഹീമിനെ കാണാനില്ല. കൊലപാതക കാരണം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലർക്ക് ആണ് റഹിം. നാസിലയുടെ കുടുംബവീട്ടിൽ ആണ് സംഭവം. വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോൾ ആണ് നാസില ബീഗത്തെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലോട് പൊലീസ് സ്ഥലത്തെത്തി. റൂറൽ എസ്പിയും സംഭവസ്ഥലത്തെത്തി.