ഹിന്ദു യുവാവിന്റെ കൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചു; തടഞ്ഞുനിര്‍ത്തി യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചു

Web Desk

മധ്യപ്രദേശില്‍ യുവതിയുടെ ബുര്‍ഖ നിര്‍ബന്ധിച്ച് അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍ ആയതായി റിപ്പോര്‍ട്ട്.ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു.ഭോപ്പാലിലെ ഇസ്‌ലാം നഗറില്‍ യുവാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് യുവതിക്ക് നേരെ സദാചാരാക്രമണം നടന്നത്.ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണം.ഇവരെ തടഞ്ഞുനിര്‍ത്തിയ ശേഷം യുവതി ധരിച്ചിരുന്ന ബുര്‍ഖയും ഹിജാബും നീക്കം ചെയ്യണമെന്നായിരുന്നു അക്രമികളുടെ ആവശ്യം.

error: Content is protected !!