വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഐഎം നേതാവ് ഉൾപ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടു

Web Desk

കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ കോടതി വെറുതെ വിട്ടു. സിപിഐഎം നേതാവ് സക്കീർ ഹുസൈൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. സക്കീർ ഹുസൈൻ, സിദ്ദിഖ്, ഫൈസൽ, തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. സംഭവത്തിൽ മുഴുവൻ സാക്ഷികളും കൂറുമാറിയ സാഹചര്യത്തിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരനായ ജൂബി പോൾ അടക്കമുള്ള മുഴുവൻ സാക്ഷികളും കൂറുമാറിയിരുന്നു. കേസിന് ആവശ്യമായ യാതൊരു തെളിവും ഹാജരാക്കാൻ പൊലീസിനായില്ലെന്നാണ് കോടതി വിലയിരുത്തൽ. പ്രതികൾക്കെതിരായ കേസ് സംശയാസ്പദമായി തെളിയിക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടു.

error: Content is protected !!