
കോഴിക്കോട് വനം ഡിവിഷന് കീഴില്‍ രൂക്ഷമായ വന്യമൃഗശല്യം നേരിടുന്ന അര്‍ഹരായ കുടുംബങ്ങളില്‍ സ്വയം പുനരധിവാസത്തിന് താല്‍പര്യമുള്ള വ്യക്തികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സമ്മതപത്രം സഹിതം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ താമരശ്ശേരി, പെരുവണ്ണാമൂഴി, കുറ്റ്യാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് ഒക്ടോബര്‍ 28 നകം സമര്‍പ്പിക്കണം.