ശവത്തിന്റെ മതം ഏതാണ് ?; ആന്റി ഇന്ത്യന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു

Entertainment Desk

തമിഴിലെ പ്രമുഖ സിനിമ നിരൂപകനായ മാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മത രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയെന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ആന്റി ഇന്ത്യന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാധാരവി, നരേന്‍, മുത്തുരാമന്‍ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.

ചിത്രത്തിന് ആദ്യം സെന്‍സറിംഗ് നിഷേധിച്ചിരുന്നു. പിന്നീട് അപ്പീല്‍ പോയതോടെ യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. അദാം ബാവ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, തിരക്കഥ, സംഗീതം എന്നിവയും ബ്ലൂ സട്ടൈ മാരന്‍ തന്നെയാണ്. കോളിവുഡില്‍ യൂട്യൂബ് സിനിമാ റിവ്യൂ പ്രോഗ്രാമുകളില്‍ ഭീഷണിയും ഫാന്‍സ് സൈബര്‍ അറ്റാക്കും പൊലീസ് കേസും വരെ നേരിട്ട ആളാണ് ബ്ലൂ സട്ടൈ മാരന്‍.

error: Content is protected !!