മലപ്പുറം കാടാമ്പുഴയില്‍ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ സംഭവം; ശിക്ഷ ബുധനാഴ്ച്ച വിധിക്കും

Web Desk

മലപ്പുറം കാടാമ്പുഴയിലെ കൂട്ടക്കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് നാളെ ശിക്ഷ വിധിക്കും. വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ശരീഫാണ് കേസിലെ പ്രതി. 2017 മെയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കാടാമ്പുഴ സ്വദേശി ഉമ്മു സല്‍മയും മകന്‍ ദില്‍ഷാദും കൊല്ലപ്പെട്ട കേസിലാണ് വിധി വരിക. പൂര്‍ണ ഗര്‍ഭിണിയായിരിക്കെയാണ് ഉമ്മു സല്‍മയെയും ഏഴുവയസുകാരനായ മകനെയും കൊലപ്പെടുത്തിയത്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയത്.

error: Content is protected !!