സമൂഹ മാധ്യമം വഴി പരിചയപെട്ടു : പതിമൂന്നുകാരിയെ തട്ടികൊണ്ട്‌ പോയി പീഡനം

Web Desk

പ്രണയം നടിച്ച് പതിമൂന്നുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ടന്‍മേട്‌ സ്വദേശി പ്രമോദാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയെ മൂന്ന് ദിവസം മുന്‍പാണ് വീട്ടില്‍ നിന്നും കാണാതായത്.തുടര്‍ന്ന നടത്തിയ പൊലീസ്‌ അന്വേഷണത്തിലാണ് പ്രമോദ്‌ അറസ്റ്റിലാകുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. സമൂഹ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട്‌ മൂന്ന് മാസത്തിലേറെ പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച പ്രമോദ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്നും തട്ടികൊണ്ട് പോയെന്നാണ് പരാതി. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടൊയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പീര്മേട്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

error: Content is protected !!