വസ്ത്രങ്ങള്‍ വലിച്ച്‌ കീറി,നിലത്ത് തള്ളിയിട്ട് മർദ്ദിച്ചെന്ന് ഭാര്യയുടെ പരാതി; ഭര്‍ത്താവ് അറസ്റ്റിൽ

Web Desk

ചിതറയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സ്ത്രിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം. മര്‍ദ്ദനത്തിന് ഇരയായ സുബിനയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവാസിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ക്രൂരമായമായി മര്‍ദ്ദിച്ചത്. ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച്‌ കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി.നിലവിളികേട്ട് എത്തിയ അന്‍സിലിന്‍റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്തു ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍റ് ചെയ്തു.

error: Content is protected !!