കെ പി അനില്‍കുമാര്‍ കോൺഗ്രസ് വിട്ടു

Web Desk

കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് പാർട്ടി വിട്ടു. കോൺഗ്രസ് പ്രസ്ഥാനത്തോട് വിടപറയുകയാണെന്ന് അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ പിസിസി പ്രസിഡണ്ട് കെ സുധാകരനും രാജിക്കത്ത് മെയിൽ ചെയ്തതായി പറഞ്ഞു. സംസ്ഥാന നേതൃത്വത്തിൻ്റെത് ഏകാധിപത്യ പ്രവണതയാണെന്ന് അനിൽകുമാർ പറഞ്ഞു. പുതിയ നേതൃത്വം ആളെ നോക്കി നീതി നടപ്പാക്കുന്നു. നോട്ടീസിന് മറുപടി നൽകി 11 ദിവസമായിട്ടും നേതൃത്വം അനങ്ങിയില്ല. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. വിയർപ്പും രക്തവും സംഭാവനചെയ്ത കോൺഗ്രസിനോട് വിട പറയുകയാണെന്ന് അനിൽകുമാർ പറഞ്ഞു.

നാലാം ക്ലാസിൽ തുടങ്ങിയതാണ് കോൺഗ്രസ് രാഷ്ട്രീയമെന്ന് അനിൽ കുമാർ പറഞ്ഞു.താൻ അധ്യക്ഷനായിരിക്കുമ്പോൾ യൂത്ത് കോൺഗ്രസിനെ ഗ്രൂപ്പിൽ ഇല്ലാതെ കൊണ്ടുനടന്നു. തുടർന്ന് അഞ്ചു വർഷം പദവി ഇല്ലാതെ ഇരുന്നതായിരുന്നു ഇതിൻറെ തിക്ത ഫലം. 2016 ലും 2021 ലും കൊയിലാണ്ടി സീറ്റ് നൽകാതെ പാർട്ടി തഴഞ്ഞു. കോൺഗ്രസ് പാർട്ടിക്കകത്ത് ജനാധിപത്യം ഇല്ലാതായെന്നും അനിൽകുമാർ പറഞ്ഞു.

error: Content is protected !!