കൊടിയത്തൂരിൽ ലഹരി മാഫിയയുടെ ഗുണ്ട അക്രമം; 2 പേർ പിടിയിൽ

Local News

കൊടിയത്തൂരിൽ കഴിഞ്ഞ ദിവസം നടന്ന ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണത്തിൽ 2 പേർ മുക്കം പോലീസിൻ്റെ പിടിയിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷ ഉണ്ണിപോക്കു, റുജീഷ് റഹ്മാൻ അങ്ങാട്ടു പൊയിൽ എന്നിവരായാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 308 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ അജ്മൽ അങ്ങാട്ടു പൊയിൽ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് 3 അംഗ സംഘം പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്തിനെ ആക്രമിച്ചത്. കൊടിയത്തൂർ കാരാട്ടുള്ള ഭാര്യവീട്ടിലേക്ക് മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുമ്പോഴായിരുന്നു സംഭവം. പിൻതുടർന്നെത്തിയ 2 അംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും അടിച്ച് നിലത്തിട്ട സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും ശരീരമാസകലം അക്രമിക്കുകയും ചെയ്തതായും ഇയാൾ പറയുന്നു. മൊബൈൽ ഫോണുൾപ്പെടെ നിലത്തേക്ക്
എറിഞ്ഞതായും പരാതിയുണ്ട്. അക്രമത്തിൽ പരിക്കേറ്റ ഷൗക്കത്ത് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട് വണ്ടി ഉപേക്ഷിച്ച് കാൽനടയായി ഭാര്യവീട്ടിലെത്തിയ ശേഷം വാഹനമെടുക്കാനായി വീട്ടുകാർക്കൊപ്പം തിരിച്ചെത്തിയപ്പോൾ വീണ്ടും മർദ്ദിക്കാൻ ശ്രമിച്ചതായും ഷൗക്കത്ത് പറയുന്നു . ഈ സമയത്ത് സംഘത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും ഷൗക്കത്ത് പറഞ്ഞു.

error: Content is protected !!