ഭർത്താവിനെ വെട്ടിക്കൊന്നത് ഭാര്യ; കുടുംബകലഹം പതിവെന്ന് സമീപവാസികൾ

Web Desk

ഗൃ​ഹ​നാ​ഥ​ന്‍ വീ​ട്ടി​ല്‍ വെ​ട്ടേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭാ​ര്യ ഷീ​ബ എ​ന്ന സു​മ​ല​ത​യെ (42) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.സെ​ല്‍വ​മു​ത്തു​വാ​ണ്​ (52) വീ​ട്ടി​നു​ള്ളി​ല്‍ ഭാ​ര്യ​യു​ടെ വെ​ട്ടേ​റ്റു മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വംവം. ഉറങ്ങുമ്പോഴാണ് സു​മ​ല​ത ഭ​ര്‍ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്ന് സ​മ്മ​തി​ച്ചു.

ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​യാ​യ സെ​ല്‍വ മു​ത്തു രാ​വി​ലെ ടാ​പ്പി​ങ്ങി​നി​ടെ അ​പ​ക​ട​ക​ര​മാ​യ വി​ധം പ​രി​ക്കേ​റ്റ് ക​ട്ടി​ലി​ല്‍ കി​ട​ക്കു​ക​യാ​ണെ​ന്ന് ഭാ​ര്യ നാ​ട്ടു​കാ​രോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്തു ക​യ​റി​യ​വ​രാ​ണ് ക​ഴു​ത്തി​നും ത​ല​ക്കും വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ സെ​ല്‍വ മു​ത്തു​വി​നെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍ന്ന്, നാ​ട്ടു​കാ​ര്‍ പൊ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ ക​ല​ഹം പ​തി​വാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. സം​ഭ​വ ദി​വ​സ​വും ഇ​വ​ര്‍ ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി.ത​ല​ക്കും ക​ഴു​ത്തി​നും ആ​ഴ​ത്തി​ല്‍ വെ​ട്ടേ​റ്റി​രു​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യം പ​ല​പ്പോ​ഴും സു​മ​ല​ത പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ന്ന് അ​യ​ല്‍വാ​സി​ക​ള്‍ പ​റ​യു​ന്നു.

പൊ​ലീ​സി​നോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട്, വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ക​യും കൊ​ല്ലാ​നു​പ​യോ​ഗി​ച്ച ആ​യു​ധം വീ​ടി​നു സ​മീ​പ​ത്തു​നി​ന്ന് എ​ടു​ത്തു​ന​ല്‍കു​ക​യും ചെ​യ്തു. സെ​ല്‍വ മുത്തുവിന്റെ മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ത്തു.

One thought on “ഭർത്താവിനെ വെട്ടിക്കൊന്നത് ഭാര്യ; കുടുംബകലഹം പതിവെന്ന് സമീപവാസികൾ

  1. എവിടെ സംഭവിച്ചു എന്നത് മാത്രം വാര്‍ത്തയില്‍ ഇല്ല.

Comments are closed.

error: Content is protected !!