തെന്മലയില്‍ 12കാരി തൂങ്ങി മരിച്ച നിലയിൽ

Web Desk

കൊല്ല൦ തെന്മലയില്‍ 12 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ ഐ പി ലേബര്‍ കോളനിവാസിയായ അഞ്ജലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയാണ് വീടിന്റെ ഹാളില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ അഞ്ജലിയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണില്‍ കളിച്ച കുട്ടിയെ അമ്മ ശകാരിച്ചിരുന്നു. ഇതില്‍ മനം നൊന്താകാം ആത്മഹത്യയെന്നും പോലീസ് സംശയിക്കുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി.

error: Content is protected !!