
Web Desk
പോളിടെക്നിക് ഡിപ്ലോമ അഡ്മിഷന്റെ ഒന്നാം ഘട്ട അലോട്ട്മെന്റില്‍ ഗവ.വനിതാ പോളിടെക്നിക് കോളേജില്‍ പ്രവേശനം ലഭിക്കുന്നവര്‍ സെപ്തംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ള തീയതികളില്‍ രാവിലെ 10നും വൈകീട്ട് നാലിനുമിടയില്‍ രക്ഷിതാവിനോടൊപ്പം ഒന്നാം ഘട്ട അലോട്ട്മെന്റ് സ്ലിപ്, എസ്എസ്എല്‍സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, സിസി തുടങ്ങിയ അസ്സല് രേഖകളും ഫീസുമായി കോളേജില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് 3,780 രൂപ എടിഎം കാര്‍ഡിലൂടെ മാത്രവും പിടിഎ ഫണ്ട് 1,500 രൂപ നേരിട്ടും സ്വീകരിക്കും. പ്രവേശനത്തിന് തിരഞ്ഞെടുക്കുന്നവരുടെ ലിസ്റ്റ് ഇന്ന് (സെപ്തംബര്‍ നാല്) polyadmission.org ല്‍ പ്രസിദ്ധീകരിക്കും.