മാവൂർ കട്ടാങ്ങൽ റോഡിൽ മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു

Local News

മാവൂർ കട്ടാങ്ങൽ റോഡിൽ ആലിൻചുവട്, കുതിരാടം, ഭാഗത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്.
യാത്രകാർക്കും പരിസരവാസികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന വിധത്തിലാണ് ഈ ഭാഗത്തെ റോഡരുകിലെ മാലിന്യ നിക്ഷേപം. കഴിഞ്ഞ ഏതാനും മാസങ്ങളായി മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയിട്ട് .
പ്ലാസ്റ്റിക്ക് മാലിന്യവും തുണികളും ചില്ലു കുപ്പികളും മുതൽ അറവുശാലകളിലെ മാലിന്യം വരെ ചാക്കുകളിൽ കെട്ടി ഇവിടെ തള്ളുന്നുണ്ട്. ഇപ്പോൾ അറവു മാലിന്യങ്ങളുടെ ദുർഗന്ധം കാരണം യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയുണ്ട് .
കൂടാതെ ചില്ലു കുപ്പികൾ റോഡിലും മറ്റും പൊട്ടി ചിതറി കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാവുന്ന നിലയിലുമാണ്. മാലിന്യ നിക്ഷേപത്തെ കുറിച്ച് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ യാതൊരു പരിഹാരവുമുണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ അനുദിനം രൂക്ഷമായ മാലിന്യ നിക്ഷേപം തടയാൻ അധികൃതർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!