
Web Desk
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്കൂളുകൾ ഘട്ടം ഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ക്ക് സെപറ്റംബര്‍ 8 നും ക്ലാസുകള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദല്‍ഹിയിലെ സ്കൂളുകള്‍ അടച്ചിട്ടത്.കൊവിഡ് വ്യാപകമായതോടെയാണ് സ്കൂളുകള്‍ അടക്കാനുള്ള തീരുമാനം ഉണ്ടായത്. പിന്നീട് പല സംസ്ഥാനങ്ങളും ഒക്ടോബറില്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമെടുത്തുവെങ്കിലും ജനുവരിയിലായിരുന്നു ദല്‍ഹിയില്‍ ക്ലാസുകള്‍ തുടങ്ങിയത്. എന്നാല്‍ ഉടനി വീണ്ടും സ്കൂളുകള്‍ അടച്ചിട്ടു.
അതേസമയം, സെപ്റ്റംബറില്‍ സ്കൂള്‍ തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാരും അറിയിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സെപ്റ്റംബര്‍ 1 മുതല്‍ 9, 10 പത്തുവരെയുള്ള ക്ലാസുകളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഭക്ഷണ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കാനും അനുമതിയുണ്ട്.