വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കെത്തിയ ജെ.സി.ബി മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Web Desk

പെരുമ്പിലാവിൽ വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കെത്തി ജെ.സി.ബി മോഷ്ടിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു.പാലക്കാട് കൊല്ലങ്കോട് സ്വദേശി മുരുകനെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്. യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ജെസിബിയാണ് മോഷ്ടിച്ച്‌ കൊണ്ടുപോയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം .

ഓണത്തിന്റെ ഭാഗമായി തൊഴിലാളികള്‍ അവധിയിലായിരുന്ന സമയത്താണ് തിപ്പലശ്ശേരി ആലിന്‍ തയ്യില്‍ യാര്‍ഡില്‍ സൂക്ഷിച്ചിരുന്ന ജെസിബി മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോയത്.എറണാകുളം സ്വദേശി പ്രദീപിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെസിബി. ജോലിക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ മുരുകന്‍ ജെസിബി പൊള്ളാച്ചിയിലേക്ക് കടത്തുകയാണെന്ന വിവരം ലഭിച്ചു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ജെസിബി പെരുമ്പിലാവിൽ നിന്നു കൊല്ലങ്കോട് കേരള അതിര്‍ത്തിവരെ ഇയാള്‍ ഓടിച്ചുകൊണ്ടുപോവുകയായിരുന്നു.

error: Content is protected !!