രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു

Web Desk

ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന്‍ ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുടെ മകന്‍ മരുസ് റബ്ബാരി ആണ് മരിച്ചത്.

റോഡിന് സമീപത്തു നിന്ന കുട്ടിയെ സിമന്റ്, ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ ലോറി ഇടിക്കുകയും നിര്‍ത്താതെ പോകുകയും ചെയ്തു. കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി. അതുവഴി എത്തിയ മറ്റൊരു ലോറിയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു.

error: Content is protected !!