തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി

Web Desk

തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ കാർഗോ വിമാനം തിരിച്ചിറക്കി. രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ദമാം വിമാനമാണ് ഒരു മണിക്കൂർ പറക്കലിന് ശേഷം തിരിച്ചിറക്കിയത്. വിൻഡ് സ്‌ക്രീനിൽ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. വിമാനവും ജീവനക്കാരും സുരക്ഷിതം. പ്രശ്‌നം പരിഹരിച്ചതിന് ശേഷം യാത്ര തുടരുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

error: Content is protected !!