സ്വര്‍ണ വിലയില്‍ കുതിപ്പ്; വീണ്ടും 36,000ന് മുകളില്‍

Web Desk

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000ന് മുകളില്‍. പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പവന്‍ വില 36,200 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4525ല്‍ എത്തി. ഈ മാസം ഇതു മൂന്നാം തവണയാണ് സ്വര്‍ണ വില പവന് 36,000ന് മുകളില്‍ എത്തുന്നത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്ന വില 16ന് 36,200ല്‍ എത്തി. പന്നീട് 20നും ഇന്നും ഇതേ നിരക്കു രേഖപ്പെടുത്തുകയായിരുന്നു. സ്വര്‍ണ വില വരുംദിവസങ്ങളിലും കൂടാനാണ് സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

error: Content is protected !!