3 മാസം മുൻപ് പ്രണയവിവാഹം; യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കി: ഭർത്താവ് പിടിയിൽ

Web Desk

നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ നെടിയവിള മാണിക്യമംഗലം കോളനിയിൽ രാജേഷ് ഭവനിൽ രാജേഷിന്റെ ഭാര്യ കുണ്ടറ മുളവന സ്വദേശി ധന്യ ദാസിനെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയത്.മൂന്നു മാസം മുൻപായിരുന്നു ഇവരുടെ പ്രണയ വിവാഹം. മ‍ൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടിപ്പർ ലോറി ഡ്രൈവറായ രാജേഷ് പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച രാത്രി രാജേഷ് മദ്യപിച്ചെത്തിയതിനെ ചൊല്ലി ഇരുവരും പിണങ്ങിയെന്നും ദേഹോപദ്രവം ഇല്ലെന്നും പൊലീസ് പറഞ്ഞു.

error: Content is protected !!