
Web Desk
ബേക്കറി കടയുടമയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കട നടത്തുന്ന വിനാേദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
കണ്ടത്. അടിമാലി പാെലിസ് സംഭവ സ്ഥലത്ത് എത്തി മേല്‍ നടപടി സ്വീകരിച്ച് വരുന്നു.
കാേവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയു . ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് . ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനാേദ് ജീവനാെടുക്കാന്‍ കാരണമെന്ന് ബന്ധുക്കളും വ്യാപാരികളും പറയുന്നു.