
Web Desk
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒ യുടെ അനുമതി ലഭിച്ചതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആനകളാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിയിരുന്നത്. എന്നാൽ ഇത്തവണ തൃശൂർ ജില്ലയ്ക്കടുത്ത് സമീപ പ്രദേശങ്ങളിലുള്ള ആനകൾക്ക് മാത്രമാണ് ആനയൂട്ടിനായി അനുമതിയുള്ളത്