മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു ,കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമം;പിതാവ് പൊലീസ് പിടിയിൽ

Web Desk

വെഞ്ഞാറമൂടിൽ കുഞ്ഞിനെ തറയിൽ എറിയാൻ ശ്രമിച്ച പിതാവിനെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുരുകനാണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ച ശേഷം കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ തടഞ്ഞത്. കുഞ്ഞ് റോഡിൽ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!