
Web Desk
രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തത്. സെക്കിളുമായി നില്ക്കുന്ന ചിത്രങ്ങളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.
ഇന്ധന വില വര്‍ധനവിനെതിരെ നിരവധി പേരാണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. രാജ്യ വ്യാപകമായി പ്രധിഷേധം ശക്തമായ സാഹചര്യത്തിലാണ് സണ്ണി ലിയോൺ പങ്കുവച്ച ചിത്രങ്ങളും വരികളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.