
Web Desk
കേന്ദ്രസർക്കാരിന്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പാചകവാതക ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുക്കള പ്രതിഷേധം സംഘടിപ്പിച്ചു.
കോവിഡ് മഹാമാരിയിൽപ്പെട്ട് രാജ്യത്തെ പൗരന്മാർ നട്ടം തിരിയുമ്പോഴും, മുതലാളിത്ത – കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വഴങ്ങി തുടർച്ചയായി പാചകവാതകം വില വർദ്ധിപ്പിച്ച് നരേന്ദ്രമോദിയും കേന്ദ്രസർക്കാറും രാജ്യത്തെ ജനങ്ങളെ വീണ്ടും കൊള്ളയടിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നു വരേണ്ടതെന്നും പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡൻറ് നസീമ തിരൂർക്കാട് ആവശ്യപ്പെട്ടു. വിമൻ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സാബിർ ഹുസൈൻ,തങ്കമണി,നുറ,ഫൗസിയ,ഷാഹിന ,ആരിഫ എം ,സുബൈദ കെ.കെ ,സീനത്ത് എന്നിവർ അടുക്കള പ്രതിഷേധത്തിന് നേതൃത്വം നൽകി.