
News Desk
ഹോളിവുഡിലേയും ബോളിവുഡിലേയും ചിത്രങ്ങളിലെ അശ്ലീലതയുടെ സ്വാധീനം പാകിസ്ഥാനിലെ ചലച്ചിത്രങ്ങളിലുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്.
നാഷണല്‍ അമച്വര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് ഇമ്രാന് ഖാന്റെ പരാമര്‍ശം. യഥാര്‍ത്ഥ സംഭവങ്ങളെ നല്ലരീതിയില്‍ ചിത്രീകരിക്കുകയാണ് വേണ്ടതെന്നും സിനിമാ നിര്‍മ്മാണത്തില്‍ പുതിയ രീതികള്‍ അവലംബിക്കണമെന്നും അദ്ദേഹം പറഞ്ഞു.‘സ്വാഭാവികത നിലനിര്‍ത്തിയുള്ള സിനിമകളാണ് വേണ്ടത്. പുതിയരീതിയിലുള്ള ചിന്താഗതികളാണ് സിനിമകളില്‍ നിന്നുണ്ടാകേണ്ടത്. ഹോളിവുഡില്‍ നിന്നാണ് അശ്ലീലതയുടെ തുടക്കം. പിന്നീട് അത് ബോളിവുഡും ഏറ്റെടുത്തു. ഇപ്പോഴിതാ പാക് ചലച്ചിത്രങ്ങളിലും അത്തരം ശീലങ്ങള്‍ കണ്ടുവരുന്നു,’ ഇമ്രാന് ഖാന് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലും ഇമ്രാന് ഖാന് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണവും പെരുമാറ്റവുമാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ഇമ്രാന് ഖാന് പറഞ്ഞത്. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന വസ്ത്രധാരണം ഒഴിവാക്കുന്നതിലൂടെ മാത്രമെ ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിയുള്ളുവെന്നാണ് ഇമ്രാന്റെ പ്രസ്താവന.
സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമങ്ങള്‍ക്ക് വഴിവെയ്ക്കുമോ എന്ന ചോദ്യത്തിന്, സ്ത്രീകള്‍ അല്പവസ്ത്രധാരികളായി നടന്നാല്‍ അത് സമൂഹത്തെ പ്രകോപിപ്പിക്കുമെന്നും പുരുഷന്മാര് റോബോട്ടുകളൊന്നുമല്ല ഒന്നും തോന്നാതിരിക്കാനെന്നുമായിരുന്നു ഇമ്രാന്റെ മറുപടി.