
Local News
നിരവധി പേർ ദിവസവും വാക്സിനേഷനും ചികിത്സക്കുമായി എത്തുന്ന കൊടിയത്തൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലാണ്കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് വാഹന പാർക്കിങ്ങ് സൗകര്യമൊരുക്കിയത്.
നിലവിൽ ആശുപത്രി കോമ്പൗണ്ടിൽ വാഹന സൗകര്യം പരിമിതമായതിനാൽ റോഡിൽ വാഹനം പാർക്ക് ചെയ്യുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻ്റെ ഇടപെടൽ. പി.ടി.എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ 98 ആണ് ആവശ്യമായ സ്ഥലം വിട്ടുതന്നത്.
പാർക്കിങ്ങ് ഏരിയ ഒരുക്കുന്ന പ്രവത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തുർ ജനറൽ സെക്രട്ടറി കെ.വി നിയാസ്, വാർഡ് മെമ്പർ എം.ടി റിയാസ് വൈറ്റ് ഗാർഡ് അംഗങ്ങളായ അയ്യൂബ് ചേലപ്പുറത്ത്, ജസീം എം, മൻസൂർ ടി.പി , ഷബീൽ സൗത്ത് കൊടിയത്തൂർ, നിയാസ് പന്നിക്കോട്, കെ.റമീസ് ,എം.ഇർഷാദ്, റിസാൽ പുത്തലത്ത്, ജലീൽ, കെ.കെജാസിം,കെ.കെ.ആദിൽ, എം.ഷമീബ് തുടങ്ങിയവർ നേതൃത്വം നൽകി