നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Web Desk

കാലവർഷം ശക്തിപ്പെടുന്നതിൻ്റെ സൂചന നൽകി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ. ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴ ലഭ്യമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ മുതൽ (13-06-2021) മൂന്ന് ദിവസത്തേക്കാണ് എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചിയിൽ വിവിധയിടങ്ങളിൽ മഴ പെയ്യുന്നുണ്ട്. കാലവർഷം ശക്തിപ്പെടാത്ത സാഹചര്യമാണ് സംസ്ഥാനത്ത് തുടർന്നിരുന്നത്. എന്നാൽ, കൊച്ചി, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ഇടവിട്ട തോതിൽ മഴ പെയ്യുന്നുണ്ട്.

കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായർ, തിങ്കൾ, ചൊവാ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ബോട്ടുകൾ, വള്ളങ്ങൾ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം ശക്തിപ്പെടുമെന്നാണ് റിപ്പോർട്ട്. ഇതോടെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

error: Content is protected !!