
Web Desk
തലശ്ശേരി അടക്കം ഒരിടത്തും കോണ്‍ഗ്രസിന് ബി.ജെ.പി. വോട്ടുകള്‍ വേണ്ടെന്ന് എം.എം. ഹസ്സന്. ബിജെപിയുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സി.പി.എം. തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സംഖ്യമില്ലെന്നും ഹസ്സന് കോഴിക്കോട് പറഞ്ഞു. ഞങ്ങള്‍ക്ക് വേണ്ട. തലശ്ശേരിയില്‍ എന്നല്ല ഒരിടത്തും ബി.ജെ.പി.യുടേയും ആര്.എസ്.എസിന്റേയും വോട്ട് പ്രതീക്ഷിക്കുന്നില്ല. ഞങ്ങള്‍ക്ക് അത് വേണ്ട. അത് എത്രയോ തവണ ഞങ്ങള്‍ പറഞ്ഞു.തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി.യുടെ വോട്ട് വേണ്ടെന്ന് പറയാന്‍ സി.പി.എം. നേതാക്കള്‍ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. അവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വേണ്ടി അമിത് ഷാ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി. ആ സാഹചര്യത്തില്‍ സംശയങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ. അത് പറയാത്തിടത്തോളം സി.പി.എം.- ബി.ജെ.പി. കൂട്ടുകെട്ട് ഉണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.