Site icon CTV Online

മുക്കം ചെറുപുഴയിൽ നീർ നായയുടെ ആക്രമണം ;വിദ്യാർത്ഥിക്ക് പരിക്ക്

മുക്കം; മുക്കം ചെറുപുഴയിൽ വെച്ച് നീർനായയുടെ അക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്.
കാരശ്ശേരി പഞ്ചായത്തിലെ പലിയിൽ സ്വദേശി കമറുനീസ ഉസ്മാൻ ദമ്പതികളുടെ മകൻ അജിനാസ് (11)നാണ് നീർ നായയുടെ അക്രമണത്തിൽ കാലുകൾക്ക് പരിക്കേറ്റത്.

കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജി ചികിത്സയിലാണ് ഉള്ളത്.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് നീർനായയുടെ ആക്രമണം ഉണ്ടായത്.

കാരശ്ശേരി പഞ്ചായത്തിലെകുമാരനെല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടിക്കാണ് നീർനായയുടെഅക്രമണത്തിൽ പരിക്കേറ്റത്.

Exit mobile version