Site icon CTV Online

ഇന്നലെ പെയ്ത മഴയിൽ തിരുവമ്പാടിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു

Report: News Desk

തിരുവമ്പാടി : ഇന്നലെ ഉച്ചക്ക് ശേഷം പെയ്ത കനത്ത മഴയിൽ തിരുവമ്പാടി ഹൈസ്കൂൾ റോഡിൽ വൻ വെള്ളക്കെട്ട് . തുടർന്ന് സമീപത്തെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.അഗസ്ത്യൻമുഴി കൈതപോയിൽ റോഡ് നിർമാണം ഇഴഞ്ഞുനീങ്ങുന്നതും കനത്ത മഴയിൽ എത്തുന്ന വെള്ളം കെട്ടിനിൽക്കുന്ന തരത്തിലുള്ള ടൗണിലെ അശാസ്ത്രീയമായ ഡ്രൈനേജ് സംവിധാനവും മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ് തിരുവമ്പാടിയിലെ വ്യാപാരികളും പൊതുജനങ്ങളും.

കാലങ്ങൾ കടന്നു പോയിട്ടും ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിന് പ്രതിഷേധവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.

Exit mobile version