Site icon CTV Online

കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി

കൊടിയത്തൂർ കാരശ്ശേരി പഞ്ചായത്തുകളിൽ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.

കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ്,പട്ടികജാതി വാർഡായി തിരഞ്ഞെടുത്തു.

കാരക്കുറ്റി,ഗോതമ്പറോഡ്,തോട്ടുമുക്കം,പള്ളിതാഴെ,പഴം പറമ്പ്,പൊറ്റമേൽ, കൊടിയത്തൂർ ഈസ്റ്റ്,കണ്ണാമ്പറമ്പ് എന്നിവ വനിതാ വാർഡായും തിരഞ്ഞെടുത്തു.

കൊടിയത്തൂർ,മാട്ടുമുറി,പുതിയ നിടം,പന്നിക്കോട്,ചെറുവാടി,കൊടിയത്തൂർ വെസ്റ്റ്,സൗത്ത് കൊടിയത്തൂർ എന്നിവ ജനറൽ വാർഡുകളാണ്.

കാരശ്ശേരി പഞ്ചായത്തിൽ ആനയാംകുന്ന് പട്ടികജാതി
വനിത സംവരണ വാർഡും ,ചോണാട് പട്ടികജാതി സംവരണവാർഡുമായി തിരഞ്ഞെടുത്തു.

കുമാരനെല്ലൂർ,ചുണ്ടത്തും പൊയിൽ,കറുത്ത പറമ്പ്,നെല്ലിക്കാപറമ്പ്,കക്കാട്,സൗത്ത് കാരശ്ശേരി,നോർത്ത് കാരശ്ശേരി എന്നിവ വനിതാ സംവരണ വാർഡായും തിരഞ്ഞെടുത്തു.

കാരമൂല,വല്ലത്തായ്പ്പാറ,തോട്ടക്കാട്,തേക്കുംക്കുറ്റി,അള്ളി,കളരിക്കണ്ടി,മൈസൂർ മല,ആനയാംകുന്ന് എന്നിവ ജനറൽ വാർഡുകളാണ്

Exit mobile version