
newsdesk
മുക്കം: തിരുവമ്പാടി എം.എൽ.എ ലിൻേറാ ജോസഫിൻ്റെ ഭാര്യക്ക് ഇരട്ട വോട്ട്. മുക്കം നഗര സഭയിലെ 17 ആം വാർഡ് കച്ചേരിയിലും, കൂടരഞ്ഞി പഞ്ചായത്തിലെ 9 ആം വാർഡ് ആനയോടുമാണ് കെ. അനുഷക്ക് വോട്ടർ പട്ടികയിൽ പേരുള്ളത്.
മുക്കം നഗര സഭയിലെ കച്ചേരി വാർഡിലെ വോട്ടർ പട്ടികയിലെ ക്രമ നമ്പർ 1002 ഉം
,കൂടരഞ്ഞി പഞ്ചായത്തിലെ ആനയോട് വാർഡിലെ ക്രമ നമ്പർ 881 മായാണ് വോട്ട്. ഇതോടെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടാരോപിച്ച് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തി.തിരുവമ്പാടി മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നതായി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് മുഹമ്മദ് ദിഷാൽ പറഞ്ഞു. * ഇത് സ്വാഭാവികമായി വന്നതാണന്ന് പറഞ്ഞൊഴിയാൻ സാധിക്കില്ലന്നും
രണ്ട് വോട്ടുകളുമുള്ളത് പുതുതായി ചേർക്കപ്പെട്ട ലിസ്റ്റിലാണന്നും ദിഷാൽ പറഞ്ഞു. സംഭവത്തിൽ എം.എൽ.എ മറുപടി പറയണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ഇത് അനുവദിക്കില്ലന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.അതേ സമയം സംഭവത്തിൽ ചെറിയ ശ്രദ്ധക്കുറവുണ്ടായതായി ലിൻേറാ ജോസഫ് എം.എൽ.എ പറഞ്ഞു. ജനപ്രതിനിധികൾ കാണിക്കേണ്ട ജാഗ്രത കാണിച്ചില്ലന്നും തിരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
